News
സംസ്ഥാനത്ത് ബാറുകൾ വഴി മദ്യം പാർസൽ വിൽക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകൾ വഴി മദ്യം പാർസൽ വിൽക്കാൻ തീരുമാനം. ഇതിനായി അബ്‌കാരി ചട്ടം ഭേദഗതി ചെയ്യും. ബിവറേജസ് ഔട്ലറ്റുകളിൽ വിൽക്കുന്ന വിലയ്ക്ക് മദ്യം ബാർ കൗണ്ടറുകൾ വഴി വിൽക്കാനാണ് സർക്കാർ തീരുമാനം. ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം ബാറുകളിലും ഏർപ്പെടുത്തും.
അതേസമയം, സംസ്ഥാനത്ത് നാളെമുതൽ 3000 ത്തോളം കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിയ്ക്കും. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാർസൽ നൽകും. ഷാപ്പുകളിൽ ഇരുന്ന് കഴിയ്ക്കാനുള്ള അനുവാദം ഉണ്ടാകില്ല.