Top Stories
20 ലക്ഷം കോടിയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് 20 ലക്ഷം കോടിയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ലോക്ക് ഡൌൺ മെയ് 17 ന് ശേഷം തുടരുമെന്നുള്ള സൂചനയും പ്രധാനമന്ത്രി നൽകി.
രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതാണ് രണ്ടാം സാമ്പത്തിക പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർ, തൊഴിലാളികൾ ചെറുകിട സംരംഭകർ എന്നിവർ ഉൾപ്പെടെ സഹായങ്ങൾ ലഭിക്കും. ജിഡിപിയുടെ 10% സാമ്പത്തിക പാക്കേജിനായി നീക്കി വയ്ക്കും സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെ ധനമന്ത്രി വിശദീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക ഡൗൺ നാലാം ഘട്ടത്തിലേക്കു തുടരുമെന്ന് പ്രധാനമന്ത്രി. നാലാംഘട്ട ലോക്ഡൗൺ വ്യത്യസ്തമായിരിക്കുമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് ആയിരിക്കും ലോക്ഡൗൺ നിർദ്ദേശങ്ങൾ പുറത്തിറക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 18 ന് മുൻപ് ലോക്ക്ഡൌൺ തീരുമാനം പ്രഖ്യാപിയ്ക്കും.
കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യം തോൽക്കില്ലെന്നും ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ന് ഇന്ത്യ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ഇത്തരം
സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യമെന്നും സ്വയംപര്യാപ്ത ഇന്ത്യയാണ് നമുക്കാവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു വൈറസ് ലോകത്തെയാകെ മുട്ടുകുത്തിച്ചിരിക്കുകയാണ്. മനുഷ്യരാശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകൾ നഷ്ടമായി. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. കോവിഡ് 19 നെതിരായ പരാട്ടത്തിൽ രാജ്യം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.