Top Stories

കേരളത്തിലേക്കുള്ള യാത്രാ ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും

ഡൽഹി : ലോക്ക്ഡൗണിൽ  കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും.ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25 നാണ് ട്രെയിൻ പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 5.25 ന്  തിരുവനന്തപുരത്തെത്തും. കേരളത്തിൽ കോഴിക്കോടും എറണാകുളത്തും മാത്രമാകും സ്റ്റോപ്പ്. വെള്ളിയാഴ്ച വൈകിട്ട് 7.45 ന് ട്രെയിൻ തിരിച്ച് തിരുവനന്തപുരത്ത് നിന്ന് ദില്ലിക്ക് തിരിയ്ക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും കേരളത്തിലേക്കുള്ള സര്‍വ്വീസ്.

ടിക്കറ്റ് ലഭിച്ചവരെ മാത്രമാണ് റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുക. രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കൂ. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും പാലിയ്ക്കണം.

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർ നിർബന്ധമായും ‘കോവിഡ് 19 ജാഗ്രത’ പോർട്ടലിൽ നിന്ന് പാസ് എടുക്കണം. പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ പോകേണ്ടിവരും. നിലവിൽ മറ്റു മാർഗങ്ങളിലൂടെ പാസിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.

കേരളത്തിലിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്റീൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.

റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവർ ഹോം ക്വാറന്റീൻ സ്വീകരിക്കേണ്ടതുമാണ്. റെയിൽവെ സ്റ്റേഷനിൽനിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവെ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button