Top Stories
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു
കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 43 ലക്ഷം കടന്നു. 4,336,895 പേരാണ് ലോകത്ത് ആകെ കോവിഡ് ബാധിതർ. മരണം 2.91 ലക്ഷം കടന്നു. 24.47 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുന്ന. ഇതിൽ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്.15 ലക്ഷത്തിലധികം പേർ ലോകത്ത് രോഗവിമുക്തരായി.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്. അമേരിക്കയില്‍ മൂന്നിലൊന്ന് കൊവിഡ് മരണങ്ങള്‍ നഴ്‌സിംഗ് ഹോമുകളിലാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ഇന്നും ഭേദപ്പെട്ട കണക്കുകളാണ് പുറത്തുവന്നത്. 9 സംസ്ഥാനങ്ങളില്‍ 40,000ലധികം കോവിഡ് കേസുകളുണ്ട്.
റഷ്യയിൽ 2.32 ലക്ഷം പേർക്കാണ് കോവിഡ് ബാധയുള്ളത്. 2116 പേരാണ് റഷ്യയിൽ മരിച്ചത്. സ്പെയിൻ -2.28 ലക്ഷം കോവിഡ് ബാധിതരിൽ 26,920 പേർ മരണപ്പെട്ടു, യുകെ- 2.28 ലക്ഷം കോവിഡ് ബാധിതരിൽ 32692 പേർ മരണപ്പെട്ടു, ഇറ്റലി -2.21 ലക്ഷം കോവിഡ് ബാധിതരിൽ 30,911 പേർ മരണപ്പെട്ടു, ഫ്രാൻസ് -1.78 ലക്ഷം കോവിഡ് ബാധിതരിൽ 26,991 പേർ മരണപ്പെട്ടു, ബ്രസീൽ- 1.77 ലക്ഷം കോവിഡ് ബാധിതരിൽ 12,404 പേർ മരണപ്പെട്ടു. എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.