News
സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും. 10 മുതൽ 35 ശതമാനം വരെ കോവിഡ് സെസ് കൂട്ടാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിലകുറഞ്ഞ മദ്യങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ അധിക നികുതിയും വിലകൂടിയ മദ്യത്തിന് 30 മുതൽ 35 ശതമാനവും വില കൂട്ടും.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാനും അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും.