Top Stories

രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നൽകും

ന്യൂഡൽഹി : രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്നലെ രാത്രി പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ രണ്ടാം സാമ്പത്തിക പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

നാല് വർഷമാണ് വായ്പാ കാലാവധി. രാജ്യത്തെ 45 ലക്ഷം വ്യാപാരികൾക്ക് പദ്ധതി ഗുണകരമാകും. ഒക്ടോബർ 31 വരെ വായ്പകൾക്ക് അപേക്ഷിക്കാം. ചെറുകിട ഇടത്തരം സംഭംരഭങ്ങളുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 31 വരെ വായ്പ്പയ്ക്ക് അപേക്ഷിയ്ക്കാം. 100 കൊടിവരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങൾക്ക് ഗുണം ലഭിയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

തകർച്ച നേരിടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് 2,000 കോടി വായ്‌പ്പാ നൽകും. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി പരിഷ്കരിയ്ക്കും. നിർമ്മാണ സേവന മേഖലകൾ ഏകീകരിയ്ക്കും. 

200 കോടി വരെയുള്ള പദ്ധതികൾക്ക് ആഗോള ടെൻഡർ വിളിക്കില്ല. ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഇതിലൂടെ എംഎസ്എംഇ(മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ്) മേഖലയിലുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് വരെ സർക്കാരിന്റെ പദ്ധതികളിൽ പങ്കാളികളാകാൻ സാധിക്കും.

ആഭ്യന്തരമായ ആവശ്യങ്ങളിൽ സ്വയംപര്യാപ്തമാവുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള കമ്പനികളുമായി മത്സരിക്കാൻ ഇന്ത്യയിലെ എംഎസ്എംഇ മേഖലയിലുള്ള കമ്പനികൾക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനായി ജനറൽ ഫിനാൻഷ്യൽ റൂളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും. ഇതിലൂടെ എംഎസ്എംഇ മേഖലയിലുള്ള കമ്പനികൾക്ക് കൂടുതൽ ബിസിനസ് നടത്താൻ സാധിക്കും. മെയ്ക്ക് ഇൻ ഇന്ത്യയെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും അവർ പറഞ്ഞു.

പി എഫ് വിഹിതം മൂന്നു മാസത്തേക്കുകൂടി സർക്കാർ അടയ്ക്കും. 100 ൾ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പി എഫ് വിഹിതം 10 % ആയി കുറച്ചു. 

സമൂഹത്തിന്റെ സമഗ്ര വികസനത്തിനായാണ് പാക്കേജെന്ന് ധനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളെക്കുറിച്ച്‌ പഠിച്ചതിന് ശേഷമുള്ള പാക്കേജാണിതെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വയം പര്യാപ്ത സ്വയം ആർജിത ഭാരതമാണ് ലക്ഷ്യം. തൊഴിൽ, പുതു സംരംഭങ്ങൾ, മൂലധന നിക്ഷേപം എന്നിവയ്ക്ക്‌ ഊന്നൽ നൽകും. പ്രാദേശിക ബ്രാന്ഡുകൾക്ക് ആഗോള വിപണി കണ്ടെത്തും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button