വാളയാര്‍ വഴി പാസില്ലാതെ എത്തിയ ആൾക്ക് കോവിഡ്;സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണം
പാലക്കാട് : വാളയാര്‍ വഴി പാസില്ലാതെ എത്തിയ മലപ്പുറം സ്വദേശിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ അയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വാളയാറിൽ പാസില്ലാതെയെത്തിയവരെ കടത്തി വിടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സാമൂഹ്യ അകലം പാലിക്കാതെ ഇയാളുൾപ്പെടെയുള്ളവരുമായി ഇടപഴകിയെന്നാണ് വിവരം.
ഈ മാസം ഒൻപതിനാണ് ഇയാൾ പാസില്ലാതെ വാളയാർ അതിർത്തിയിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച വൈകിട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാൾ പങ്കെടുത്തു. തുടർന്ന് രാത്രിയോടെ ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെയും ബന്ധുവിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എംഎൽഎ മാരുൾപ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. പാസില്ലാതെ ഇവിടെ പ്രതിഷേധിച്ച നിരവധിപേരുമായും ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും വിവരമുണ്ട്. അങ്ങനെയെങ്കിൽ ഇവരെയെല്ലാവരെയും കണ്ടെത്തി ക്വാറന്റൈൻ ചെയ്യേണ്ടിവന്നേക്കും.