Top Stories

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 3722 കോവിഡ് കേസുകൾ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളിലും മരണനിരക്കിലും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3722 പുതിയ കോവിഡ് 19 കേസുകളാണ്. 134 പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളുടെ എണ്ണം 78,003 ആയി ഉയർന്നു. ഇവരിൽ 49,219 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 2549 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണ്. തുടർച്ചയായി എട്ടാം ദിവസവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. കാൽലക്ഷത്തോളം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1495 പേർക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ മഹാരാഷ്ട്രയിൽ ആകെ കോവിഡ് 19 കേസുകൾ 25,922 ആയി ഉയർന്നു. 54 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ മരിച്ചത്. മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 15,000 കടന്നു.

മഹാരാഷ്ട്രയ്ക്ക് പുറമേ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെടുന്നത്. സമൂഹവ്യാപനം ഉണ്ടായോ എന്നറിയുന്നതിനുള്ള സർവേ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button