Top Stories
പാചകക്കാരന് കോവിഡ്:സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ
ന്യൂഡൽഹി : സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്.
മെയ് 7 മുതൽ പാചകക്കാരൻ അവധിയിൽ ആയിരുന്നു. വ്യാഴാഴ്ചയാണ് പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. പാചകക്കാരന്റെ ഭാര്യക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അവധിയിൽ ആയിരുന്ന കാലയളവിൽ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ മുൻകരുതൽ നടപടി എന്ന നിലയിൽ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു.