News
ഡൽഹിയിൽ നിന്നുള്ള ആദ്യ തീവണ്ടി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം : ഡൽഹിയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള ആദ്യ പ്രത്യേക തീവണ്ടി പുലർച്ചെ 5.10 ന് തിരുവനന്തപുരത്തെത്തി. 920 ഓളം യാത്രക്കാരുമായാണ് ട്രെയിൻ സംസ്ഥാനത്തെത്തിയത്. കർശന പരിശോധനകൾക്ക് ശേഷം 400 ഓളം യാത്രക്കാർ തിരുവനന്തപുരത്തിറങ്ങി. കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റും.
252 പേരാണ് കോഴിക്കോട് തീവണ്ടി ഇറങ്ങിയത്. ഇതിൽ ആറു പേരെയാണ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരോടൊപ്പം വന്നവരോട് ലക്ഷണങ്ങളുണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. 52 പേർ കണ്ണൂർ , പാലക്കാട്- 50, മലപ്പുറം 33, കോഴിക്കോട്- 48 കാസർക്കോഡ് 17, മലപ്പുറം 13 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലേക്ക് പോയവരുടെ കണക്ക്. 269 പേരാണ് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലിറങ്ങിയത്.
കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കി. രോഗലക്ഷണമില്ലാത്തവർ കെ എസ് ആർടിസി ബസ്സുകളിലും സ്വന്തം വാഹനങ്ങളിലുമായി അതാതു ജില്ലകളിലേക്ക് യാത്ര പുറപ്പെട്ടു. 25 പേർക്ക് മാത്രമേ ഒരു ബസ്സിൽ പോകാനനുവാദമുള്ളൂ. ഇതിൽ ഗർഭിണികളും പ്രായമായവരും ഉണ്ട്. എല്ലാവർക്കും ഹോം ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.