പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനം: രണ്ട് പേർ പിടിയിൽ
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആനക്കൽ സ്വദേശി സിറാജ്, മണിമല സ്വദേശി രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഇവർക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.
2019 ജൂൺ മാസം മുതൽ പീഡനം ആരംഭിച്ചതായാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി. കുമരകത്ത് ഹൗസ് ബോട്ടിലും, കുട്ടിക്കാനം പാഞ്ചാലിമേട്ടിലും വച്ച് പീഡനം നടന്നെന്നാണ് മൊഴി. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ മണിമസ കിഴക്കേ കരയിൽ രമേശിനെതിരെയും കുട്ടിയുടെ അമ്മ പരാതി നൽകി.
സഹോദരന്റെ സുഹൃത്തായ രമേശ് നേരത്തെ മറ്റൊരു കേസിൾ ഉൾപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നു. ഇതിനിടെ വീട്ടിൽ ആളൊഴിഞ്ഞ സമയം നോക്കി പീഡിപ്പിച്ചെന്നാണ് പരാതി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇരുവർക്കുമെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രമേശിനെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ കൊലപാതക ശ്രമത്തിനും ആയുധ ഇടപാടിനും അടക്കം കേസുള്ളതായി പൊലീസ് വ്യക്തമാക്കി.