Top Stories
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തുമെത്തി
വയനാട് : വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ തിങ്കളാഴ്ച കോട്ടയത്തുമെത്തി. കോട്ടയത്തെ ബന്ധുവീട് ഇയാൾ സന്ദർശിച്ചതായാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ് ബന്ധു. വയല സ്വദേശിയായ ഇവരെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. മെഡിക്കൽ കോളേജിൽ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിക്കുകയാണ് ആരോഗ്യ വകുപ്പ്.
വയനാട്ടിൽ കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലയില്‍ റാന്‍ഡം ടെസ്റ്റുകളും തുടരുകയാണ്. സമ്പർക്കപ്പട്ടികയിലില്ലാത്തവരാരെങ്കിലും രോഗബാധിതരായുണ്ടെങ്കിൽ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. മാനന്തവായി മേഖലയിൽ കർശന നിയന്ത്രണങ്ങൾ തുടരും. കളക്ട്രേറ്റിലെ പതിവ് അവലോകനയോഗങ്ങളും ദിവസേനയുള്ള വാർത്താസമ്മേളനവും തൽക്കാലത്തേക്ക് നിർത്തി. നേരത്തെ സമ്പർക്കപ്പട്ടികയിലുള്ളവർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നത് എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്ടർ പറയുന്നത്.