News
കോൺഗ്രസ് ഏർപ്പെടുത്തിയ ബസിൽ കേരളത്തിലേക്ക് എത്തിയ യാത്രക്കാരെ റോഡിൽ ഇറക്കിവിട്ടു
കോട്ടയം : ബംഗളൂരുവിൽ നിന്ന് കെപിസിസി ഏർപ്പെടുത്തിയ ബസിൽ കേരളത്തിലേക്ക് എത്തിയ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. കോവിഡ് ബാധിത മേഖലയിൽ നിന്നെത്തിയവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കാതെ കോട്ടയം നഗരത്തിൽ ഇറക്കിയ ശേഷം ബസ് ഡ്രൈവറും സഹായിയും കടന്നുകളയുകയായിരുന്നു. റോഡിൽ ഇറക്കിവിട്ടതിനെത്തുടർന്ന് യാത്രക്കാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി.
ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. തുടർന്ന് ബസ് പോലീസ് പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊവിഡ് പ്രതിരോധ നിർദ്ദേശം ലംഘിച്ചതിന് . അടൂർ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി രംഗത്തെത്തി. കര്‍ണ്ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ഒൻപത് ബസുകളില്‍ നാലെണ്ണെത്തിന് മാത്രമാണ് കേരളത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. ബാക്കി അഞ്ച് ബസുകളിലെ യാത്രക്കാരെ അതിര്‍ത്തിയില്‍ ഇറക്കി. അവിടെ നിന്ന് പാസെടുത്ത് സ്വയം വാഹനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാര്‍ കേരളത്തിലേക്ക് മടങ്ങിയതെന്ന് കെപിസിസി വ്യക്തമാക്കി.