News
യുപിയിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു
ലക്നൗ : ഉത്തര്‍പ്രദേശില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. 30 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഔരയ ജില്ലയില്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടിരിക്കുന്നതെന്ന് ഔറേയ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
https://twitter.com/ANINewsUP/status/1261465290715525121?s=19