Top Stories

സംസ്ഥാനത്ത് 6 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം : വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിച്ച ആറ് പുതിയ മേഖലകളെയാണ് ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

കാസർകോട് ജില്ലയിലെ നീലേശ്വരം, കാസർകോട് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ കേരളത്തിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 22 ആയി.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button