News
തെലങ്കാനയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
കോഴിക്കോട് : തെലങ്കാനയിൽ വാഹനാപകടത്തിൽ കേരളത്തിലേക്ക് വരികയായിരുന്ന മൂന്ന് മലയാളികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകൾ ഒന്നര വയസ്സുകാരിയായ അനാമിക, ഡ്രൈവർ മംഗളൂരു സ്വദേശി മലയാളിയായ സ്റ്റേനി എന്നിവരാണ് മരിച്ചത്.
ബീഹാറിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിസാമാബാദിൽ വെച്ച് ട്രക്കിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.