Top Stories
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3970 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി : 24 മണിക്കൂറിനുള്ളിൽ 3970 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.103 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയർന്നു. രാജ്യത്തെ മരണസംഖ്യ 2752 ആയി ഉയർന്നു. 53,035 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 30,153 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ ഇന്നലെ 1567 പേർക്കാണ് കോവിഡ് ബാധിച്ചത്. 21,467 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിൽ മാത്രം 17,000 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് അവസാനമാകുന്നതോടെ മഹാരാഷ്ട്രയിൽ രോഗബാധിതർ 30,000 ആകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീൻ കേന്ദ്രങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മുംബൈ കോർപറേഷൻ ആരംഭിച്ചുകഴിഞ്ഞു. മുംബൈ വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയം ക്വാറന്റീൻ സെന്ററാക്കും.
മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കോവിഡ് 19 പോസിറ്റീവ് കേസുകൾ ഉയരുകയാണ്. തമിഴ്നാട്ടിൽ കോവിഡ് 19 കേസുകൾ പതിനായിരം കടന്നു. ഇതോടെ കർശനമായ നിയന്ത്രണമാണ് തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിൽ മാത്രം 700 തെരുവുകൾ അടച്ചുപൂട്ടി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു.