Top Stories
ഓപ്പറേഷന് സമുദ്രസേതു: ഐഎന്‍എസ് ജലാശ്വ രണ്ടാം തവണയും കൊച്ചിയിലേക്ക്
കൊച്ചി : ഓപ്പറേഷന് സമുദ്രസേതുവിന്റെ ഭാഗമായി മാലദ്വീപില്‍ നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചി തീരത്തെത്തും. ഇത് രണ്ടാം തവണയാണ് ജലാശ്വ മാലദ്വീപില്‍ കുടുങ്ങിയ പ്രവാസികളുമായി കൊച്ചി തീരത്തെത്തുന്നത്.
രാവിലെ 11 മണിയോടെ കപ്പല്‍ കൊച്ചിയിലെത്തും. കപ്പലില്‍ 497 പുരുഷന്മാരും 70 സ്ത്രീകളും അടക്കം 588 പ്രവാസികളാണുള്ളത്. സംഘത്തില്‍ ആറ് ഗര്‍ഭിണികളും ഉണ്ട്. കപ്പല്‍ യാത്രക്കാരില്‍ 568 പേര് മലയാളികളാണ്.15 തമിഴ്നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളും കപ്പലിലുണ്ട്.