News

ക്വാറന്റൈനിലിരുന്ന സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തി;ചികിത്സ തേടിയവർ ആശങ്കയിൽ

കാസറഗോഡ് : കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന്  ക്വാറന്റൈനില്‍ പോയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഇഎൻടി ഡോക്ടർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ച് സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതെന്ന വ്യാജേന പുറത്തിറങ്ങിയ ഇദ്ദേഹം കാറില്‍കയറി കടന്നുകളഞ്ഞു.  ഈ സമയത്ത് ക്ലിനിക്കില്‍ നിരവധി  രോഗികളുണ്ടായിരുന്നു.

മഞ്ചേശ്വരത്തെ സിപിഎം നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ചയാണ് ഡോക്ടര്‍ ക്വാറന്റൈനില്‍ പോയത്. പൊതുപ്രവര്‍ത്തകന്റെ സമ്പര്‍ക്കം മൂലം ജില്ലാ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷ്യന് രോഗം സ്ഥിരീകരിച്ചിരുന്നു, എന്നാല്‍ തനിക്ക് രോഗലക്ഷണം ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചാണ് ഡോക്ടര്‍ പഴയ കൈലാസ് തിയേറ്ററിന് അടുത്തുള്ള സ്വകാര്യ ക്ളീനിക്കില്‍ എത്തി രോഗികളെ പരിശോധിച്ചത്.

14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ട ഡോക്ടര്‍ ക്ലിനിക്കില്‍ എത്തി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയവരും ആശങ്കയിലായി. ക്വാറന്റീൻ ലംഘിച്ച ഡോക്ടറെ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റും. സർക്കാർ ഡോക്ടർ അനധികൃതമായി സ്വകാര്യ ക്ലിനിക്ക് നടത്തിയ വിഷയത്തിലും ഡോക്ടർക്കെതിരെ നടപടിയുണ്ടാകും.  ജില്ലാ ആശുപത്രിയില്‍ നിന്ന് സ്ഥിരമായി മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നയാണ് ഈ ഡോക്ടറെന്ന് നാട്ടുകാർക്കിടയിൽ പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button