Top Stories

വന്ദേഭാരത് ദൗത്യം: കേരളത്തിലേക്ക് ഇന്ന് 4 വിമാനങ്ങള്‍

കൊച്ചി : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാലു വിമാനങ്ങള്‍. ദുബായ്, മസ്‌കറ്റ്, അബുദാബി എന്നിവടങ്ങളില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കൊച്ചി,തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലെത്തുക. നാലു വിമാനങ്ങളിലായി 708 ഓളം പ്രവാസികൾ ഇന്ന് കേരളത്തിലെത്തും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളാണ് ഇന്നെത്തുക. ദുബായില്‍ നിന്നുള്ള വിമാനം വൈകീട്ട് 5.40 ന് എത്തും.  അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.40 ന് നെടുമ്പാശ്ശേരിയിലെത്തും.

മസ്‌കറ്റില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്താണ് എത്തിച്ചേരുക. വൈകീട്ട് 6.35 നാണ് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരുക. ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം രാത്രി 8.55 ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലും എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button