Top Stories
ജലാശ്വയിലെ 3 യാത്രക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
കൊച്ചി : സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള 588 ഇന്ത്യാക്കാരുമായി ഐ.എൻ. എസ് ജലാശ്വ രണ്ടാമതും കൊച്ചി തുറമുഖത്ത് എത്തി. സുരക്ഷാ പരിശോധനയ്ക്ക് കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു യാത്രക്കാരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലായി 47 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഐ.എൻ.എസ് ജലാശ്വയിലെ 588 യാത്രക്കാരിൽ 487 പേർ മലയാളികളാണ്. യാത്രക്കാരിൽ എറണാകുളം ജില്ലക്കാരായ 68 പേരാണ് ഉള്ളത്. ആലപ്പുഴ -46, ഇടുക്കി- 23, കണ്ണൂർ -16, കാസർഗോഡ് -16, കൊല്ലം 54, കോട്ടയം -19, കോഴിക്കോട് -18, മലപ്പുറം -2, പാലക്കാട് -35, പത്തനംതിട്ട -9, തിരുവനന്തപുരം -120 വയനാട് -11, തൃശൂർ -50 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.