News
ഓരോ ക്ലാസിനും ഓരോ ടിവി ചാനൽ
ന്യൂഡൽഹി : ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച്
ധനമന്ത്രി നിർമലാ സീതാരാമൻ. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമാ
യാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ദീക്ഷ എന്ന പേരിൽ ഓൺലൈൻ വിദ്യാഭ്യാസ പഠനപദ്ധതി ആരംഭിയ്ക്കും.
ഈ – പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തും. കാഴ്ച കേൾവി പ്രശ്നമുള്ളവർക്ക് പ്രത്യേക ഈ – കണ്ടന്റ് ലഭ്യമാക്കും.ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് ടിവി ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ സംപ്രേഷണം ചെയ്യും.
12 വിദ്യാഭ്യാസ ചാനലുകൾ കൂടി അനുമതി നൽകും. ഓരോ ക്ലാസിനും ഓരോ ടിവി ചാനൽ ഉണ്ടാക്കും. നാല് മണിക്കൂർ സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങും.
100 സർവകലാശാലകൾക്ക് ഈ മാസം അവസാനത്തോടുകൂടി ഓൺലൈൻ ക്ലാസുകൾക്ക് അനുമതി.