Top Stories
കൊല്ലത്ത് കല്ലുവാതുക്കൽ സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്
കൊല്ലം : കൊല്ലം ജില്ലയിൽ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ കല്ലുവാതുക്കല്‍ സ്വദേശിനിക്കാണ് രോഗബാധ. റാന്‍ഡം പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. നേരത്തെ ചാത്തന്നൂര് ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യപ്രവര്‍ത്തകയ്ക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് പതിനാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.