Top Stories
മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി
മുംബൈ : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നിട്ടുണ്ട്. ഇന്നലെ 1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം 18000 കടന്നു.നഗരത്തില്‍ 41 പേര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 1135 കൊവിഡ് രോഗികളാണ് ഇതുവരെ മരിച്ചത്. ഇതുവരെ 7088 പേര്‍ക്ക് രോഗം ഭേദമായി.