രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ (മെയ് 16) മാത്രം ഇന്ത്യയിൽ 4864 കോവിഡ് കേസുകളാണ് പോസിറ്റീവ് ആയത്. രാജ്യത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണവും അരലക്ഷം പിന്നിട്ടു. 2,872 പേരാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞത്. ഇന്നലെ മാത്രം 118 പേർ മരിച്ചു. ഇതുവരെ 34,224 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്.
കോവിഡ് കേസുകളുടെ എണ്ണത്തിൽ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇന്ത്യ ലോകത്തിൽ നാലാം സ്ഥാനത്താണ്. 50,000 എന്ന കണക്കില്‍ നിന്ന് 90,000- എന്ന കണക്കിലേക്ക് രാജ്യത്തെ രോഗബാധിതരുടെ എണ്ണം എത്തിയത് വെറും 11 ദിവസം കൊണ്ടാണ്.
മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആശങ്ക കൂട്ടുന്ന രോഗവ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആകെ കേസുകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 30,706 ആയി. ഇതില്‍ പകുതിയിലധികം, അതായത് 18,500 രോഗികളും മുംബൈയിലാണ്. തമിഴ്നാട്ടിലും, ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു.