Top Stories
ഹൈദരാബാദിൽ ഒരു അപ്പാര്‍ട്ട്മെന്റിലെ 25 പേര്‍ക്ക് കൊവിഡ്
ഹൈദരാബാദ് : ഹൈദരാബാദിൽ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൈദരാബാദിലെ മദനപ്പേട്ടിലാണ് 25 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. ഗ്രേറ്റര്‍ ഹൈരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് സോണല്‍ കമ്മീഷണര്‍ അശോക് സമ്രാട്ട് ആണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് .
തെലങ്കാനയില്‍ ഇതുവരെ 1454 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 959 പേര് രോഗമുക്തരായി. 34 പേര് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർക്ക് കോവിഡ് പോസിറ്റീവായി. 959 പേർ തെലങ്കാനയിൽ ഇതുവരെ കോവിഡ് മുക്തരായി.