News
സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടുന്നതിന് മാത്രമാണ് അനുമതിയുള്ളത്. നീണ്ട കാലയളവിന് ശേഷമാണ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ സംസ്ഥാനത്ത് വീണ്ടും തുറക്കുന്നത്.
എന്നാൽ, ബ്യൂട്ടി പാര്‍ലറുകള്‍ക്ക് അനുമതിയില്ല. ഫേഷ്യല്‍ അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്ക് തുടരും. ബാര്‍ബര്‍ഷോപ്പില്‍ സാമൂഹിക അകലം പാലിക്കല്‍ ബുദ്ധിമുട്ടാകും എന്നതു പരിഗണിച്ചാണ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിയ്ക്കണം ബാർബർ ഷോപ്പുകൾ തുറക്കേണ്ടത്.