Top Stories

കണ്ണൂർ ജില്ലയിൽ ഇന്ന് 3 പേർക്ക്‌ കോവിഡ്

കണ്ണൂർ : ജില്ലയിൽ ഇന്ന് മൂന്നു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .  ഒരാൾ ചിറക്കൽ സ്വദേശിയായ ആരോഗ്യപ്രവർത്തകയാണ്. 53 വയസ്സുകാരിയായ ഇവർക്ക് സമ്പർക്കം മുഖേനെയാണ് രോഗബാധ ഉണ്ടായത്.

രോഗബാധയുണ്ടായ മറ്റ് രണ്ട് പേർ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മെയ് 9-ന് മുംബൈയിൽ നിന്നെത്തിയ ചൊക്ലി സ്വദേശിയായ 35 വയസ്സുകാരനും മെയ് 10-ന് മുംബൈയിൽ നിന്നെത്തിയ പയ്യാമ്പലം സ്വദേശിയായ 31 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

126 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8 പേർ ചികിത്സയിലുണ്ട്, 118 പേർക്ക് രോഗം ഭേദമായി. ഇന്ന് 22 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 56 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button