മദ്യവിതരണത്തിനുള്ള വെര്‍ച്വല്‍ ക്യു ആപ്പിന്റെ ട്രയല്‍ തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ ട്രയല്‍ തുടങ്ങി. കൊച്ചി കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഫയര്‍കോഡ് ഐടി സൊല്യൂഷനാണ് ആപ് തയ്യാറാക്കിയത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മദ്യവിതരണം തുടങ്ങിയേക്കും. മദ്യവില്‍പ്പനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പുറത്തിറങ്ങും. ഔട്ട്ലറ്റുകളില്‍ വിതരണത്തിന് ഒരുക്കം ആരംഭിച്ചു.
സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്ത് അത് വഴി മദ്യവിതരണ കേന്ദ്രത്തില്‍ ടോക്കണ്‍ ഉറപ്പിക്കാം. എസ്‌എംഎസ് സംവിധാനവും ഉണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ഇതിലുള്‍പ്പെടുത്തും.
ആപ് മുഖേന സമീപത്തുള്ള വിതരണ കേന്ദ്രം തെരഞ്ഞെടുക്കാം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്കാന്‍ ചെയ്തശേഷം മദ്യം നല്‍കും.