Top Stories

മാളുകള്‍ അല്ലാത്ത ഷോപ്പിം​ഗ് കോപ്ലക്സുകളില്‍ പകുതി കടകൾ തുറക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് മാളുകള്‍ അല്ലാത്ത ഷോപ്പിം​ഗ് കോപ്ലക്സുകളില്‍ ആകെയുള്ള കടകളുടെ പകുതി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാമെന്ന് മുഖ്യമന്ത്രി . ഏതൊക്കെ കടകൾ ഏതൊക്കെ ദിവസം തുറക്കണമെന്ന് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഹെയര്‍ ഡ്രസിം​ഗ്, ഹെയര്‍ കട്ട്, ഷേവിം​ഗ് ജോലികള്‍ക്കായി ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ഒരേ തോര്‍ത്ത് തന്നെ എല്ലാവര്‍ക്കും ഉപയോ​ഗിക്കാന്‍ പാടില്ല. തോർത്ത് മുടിവെട്ടാൻ ചെല്ലുന്നവർ തന്നെ പറ്റുമെങ്കിൽ കൊണ്ടുപോകണമെന്നും  മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂടി ബുക്ക് ചെയ്ത് വേണം ബാര്‍ബര്‍ ഷോപ്പിലേക്ക് ആളുകള്‍ എത്താന്‍. ഒരേസമയം രണ്ട് പേര്‍ മാത്രമേ കാത്തുനില്‍ക്കാന്‍ പാടുള്ളൂ.

ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിപ്പിക്കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.

അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ കരുതണം. ഇതുവരെ അടഞ്ഞ് കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതല്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാന്‍. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button