Top Stories
സംസ്ഥാനത്ത് ഈ മാസം നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 31നകത്ത് നടക്കാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവച്ചു . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
മെയ് 26 മുതല്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ നാലാംഘട്ടം മെയ് 31 വരെ നീട്ടുകയായിരുന്നു. കോളജുകള്‍, സ്കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ നിര്‍ദേശിച്ചിരുന്നു.