സംസ്ഥാനത്ത് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഈ ഇളവുകള്‍ അനുവദിച്ചത്.
അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള പാസ് തുടരും. പാസിന്റെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പാസ് ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. പാസ്സിനായി കോവിഡ് 19 ജാഗ്രതാ സെല്ലില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പാസ്സ് നല്‍കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് തീരുമാനം.
ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് തുടങ്ങിയേക്കും. യാത്രികര്‍ക്കും ജീവനക്കാര്‍ക്കും പാസ് നിര്‍ബന്ധമാക്കും. അകലം പാലിച്ചുകൊണ്ടായിരിക്കണം യാത്ര. കെഎസ്ആർടിസി ജില്ലകളിൽ സർവീസ് നടത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, കണ്ടെയിന്‍മെന്റ് സോണുകളിലെ യാത്രാ വിലക്ക് തുടരും. കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് പോകാനോ, അവിടെ നിന്നും പുറത്തേക്ക് പോകാനോ ആര്‍ക്കും അനുവാദമുണ്ടായിരിക്കില്ല.