സംസ്ഥാനത്ത് മദ്യശാലകളും ബാർബർഷോപ്പുകളും തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ നാലാം ഘട്ട ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരമാണ് മദ്യവില്‍പ്പന അനുമതി നല്‍കുന്നത്.
ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് വേണം. പക്ഷെ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം. ഓട്ടോറിക്ഷകള്‍ ഓടും.