News

സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്‌കോ, കൺസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരമാണ് മദ്യവില്‍പ്പന അനുമതി നല്‍കുന്നത്. ബെവ്‌കോ, കൺസ്യുമർഫെഡ് ഔട്ട്ലറ്റുകളില്‍ മദ്യ വിതരണത്തിന് ഒരുക്കം ആരംഭിച്ചു.

മദ്യവിതരണത്തിനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ ട്രയല്‍ തുടങ്ങി. കൊച്ചി കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഫയര്‍കോഡ് ഐടി സൊല്യൂഷനാണ് ആപ് തയ്യാറാക്കിയത്. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്ത് അത് വഴി മദ്യവിതരണ കേന്ദ്രത്തില്‍ ടോക്കണ്‍ ഉറപ്പിക്കാം. എസ്‌എംഎസ് സംവിധാനവും ഉണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ഇതിലുള്‍പ്പെടുത്തും. ആപ് മുഖേന സമീപത്തുള്ള വിതരണ കേന്ദ്രം തെരഞ്ഞെടുക്കാം. സമയം അനുസരിച്ച്‌ ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍‌ സ്കാന്‍ ചെയ്തശേഷം പണം അടച്ചു മദ്യം വാങ്ങാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button