News

സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ബ​സ് ചാർജ് വ​ര്‍​ധി​പ്പി​ച്ചു. മി​നി​മം ചാ​ര്‍​ജ് 12 രൂപയാക്കി. ഒ​രു കി​ലോ​മീ​റ്റ​റി​ന് ഇ​പ്പോ​ള്‍ 70 പൈ​സ​യാ​ണ് മി​നി​മം ചാ​ര്‍​ജ്. ഇ​ത് ഒരു രൂ​പ പത്ത് പൈ​സ​യാ​യി ഉ​യ​ര്‍​ത്തി. കി​ലോ​മീ​റ്റ​റി​ന് നാ​ല്‍​പ്പ​ത് പൈ​സ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

​കോവി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ പ്രതി​രോ​ധി​ക്കാന്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 24 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച​തി​നാ​ലാ​ണ് ബ​സ് ചാ​ര്‍​ജ്   വ​ര്‍​ധി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ചാ​ര്‍​ജ് വ​ര്‍​ധ​ന ത​ത്കാ​ല​ത്തേ​ക്ക് മാത്ര​മാ​ണെ​ന്നും കോ​വി​ഡ് പ്ര​തി​സ​ന്ധി കഴിഞ്ഞാ​ല്‍ സാ​ധാ​ര​ണ​നി​ല​യി​ലാ​കു​മെ​ന്നും മുഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button