News

യാത്രാ വിലക്കിൽ നിന്നും കേരളത്തെ ഒഴിവാക്കി കർണാടക

ബംഗളൂരു : കേരളമടക്കം നാല്​ സംസ്​ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ മേയ്​ 31 വരെ പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി കര്‍ണാടക തിരുത്തി. വിലക്കില്‍ നിന്ന്​ കേരളത്തെ ഒഴിവാക്കി. മാതൃകാപരമായ രീതിയില്‍ കോവിഡിനെ ചെറുക്കുന്ന കേരളത്തിനും യാത്രാ വിലക്ക്​ ഏര്‍പ്പെടുത്തിയത്​ വിമര്‍ശന വിധേയമായതോടെയാണ് കര്‍ണാടക നിലപാട്​ തിരുത്തിയത്.

ഇതര സംസ്​ഥാനങ്ങളില്‍നിന്ന്​ കര്‍ണാടകയിലേക്ക്​ തിരിച്ചെത്തുന്നവരില്‍ കോവിഡ്​ 19 കേസ്​ കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ കേരളം, തമിഴ്​നാട്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തുന്നതായി തിങ്കളാഴ്​ച മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അറിയിച്ചിരുന്നു​. ആരോഗ്യ വകുപ്പ്​ ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്​തു.

അതിര്‍ത്തി പങ്കിടുന്ന ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നും കര്‍ണാടകയിലേക്ക്​ യാത്രാഅനുമതിയുണ്ട്. കര്‍ണാടകയില്‍നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടക വഴി പോകുന്നവരെയും നിയന്ത്രണം ബാധിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button