യാത്രാ വിലക്കിൽ നിന്നും കേരളത്തെ ഒഴിവാക്കി കർണാടക
ബംഗളൂരു : കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് 31 വരെ പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി കര്‍ണാടക തിരുത്തി. വിലക്കില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. മാതൃകാപരമായ രീതിയില്‍ കോവിഡിനെ ചെറുക്കുന്ന കേരളത്തിനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് വിമര്‍ശന വിധേയമായതോടെയാണ് കര്‍ണാടക നിലപാട് തിരുത്തിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്നവരില്‍ കോവിഡ് 19 കേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതായി തിങ്കളാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്തു.
അതിര്‍ത്തി പങ്കിടുന്ന ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നും കര്‍ണാടകയിലേക്ക് യാത്രാഅനുമതിയുണ്ട്. കര്‍ണാടകയില്‍നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടക വഴി പോകുന്നവരെയും നിയന്ത്രണം ബാധിക്കില്ല.
Dear Sir/Madam
This step is taken depending on number of positive cases in returnees from the mentioned States. Post 31st May returnees are allowed in stages.
Kerala isn't in the list of restricted States.
Thank you
— K'taka Health Dept (@DHFWKA) May 18, 2020