Top Stories

എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷകൾ മേയ് 26 മുതൽ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങൾ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൺടെന്റ്മെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തി. പരീക്ഷ നടത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർഥികൾക്ക് ഗതാഗത സൗകര്യവും സർക്കാർ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ വിദ്യാർഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button