മാഹിയിൽ നിന്ന് ഇനി കേരളത്തിൽ ഉള്ളവർക്ക് മദ്യം കിട്ടില്ല
മാഹി : മാഹിയിൽ നിന്ന് ഇനി കേരളത്തിൽ ഉള്ളവർക്ക് മദ്യം കിട്ടില്ല. മാഹി സ്വദേശികള്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഉത്തരവിറക്കി. മാത്രമല്ല മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇനിമുതൽ മറ്റിടങ്ങളിലുള്ളവര്‍ക്ക് മാഹിയില്‍ നിന്ന് മദ്യം കിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടര്‍ന്നേക്കുമെന്നാണ് സൂചന. മാഹിയില്‍ നിന്ന് മാഹി സ്വദേശികളല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ ഇതോടെ പറ്റാതാവും.
പുതിയ തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെ മദ്യം വാങ്ങാന്‍ മാഹിയിലെത്തുന്നവര്‍ക്ക് തിരിച്ചടിയാണ്. ദിവസം 50 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് മാഹിയില്‍ നടക്കാറ്. കേരളത്തില്‍ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കള്‍.
പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോര്‍ട്ടുകളായതിനാലാണ് മദ്യം വാങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ മാഹിക്ക് സമീപം ഹോട്ട് സ്പോട്ടുകള്‍ ഇല്ല. മാഹിയില്‍ മദ്യഷോപ്പുകള്‍ ഈ ആഴ്ച അവസാനത്തോടെ തുറന്നേക്കും.