News

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ മെയ്‌ 25 മുതല്‍

ഡൽഹി : രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. മെയ് 25 മുതൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. 35 ശതമാനം ആഭ്യന്തര സര്‍വീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button