Top Stories
ശ്രീനഗറിൽ തീവ്രവാദി അക്രമണം;രണ്ട് ജവാൻമാർക്ക് വീരമൃത്യു
ശ്രീനഗർ : ശ്രീനഗറിൽ തീവ്രവാദി അക്രമണം. രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. സൗര മേഖലയിൽ പിക്കറ്റ് ഡ്യൂട്ടിയിലുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ തീവ്രവാദി സംഘമാണ് ജവാൻമാർക്ക് നേരേ അക്രമണം നടത്തിയത്. അക്രമണത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. സൈന്യം ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.