24 മണിക്കൂറിനുള്ളിൽ രാജ്യത്ത് വീണ്ടും 5000 ൽ അധികം കോവിഡ് കേസുകൾ
ന്യൂഡൽഹി : 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് വീണ്ടും 5000 ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5611 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യ്തത്. കോവിഡ് 19 ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണിത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആയി. 140 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് മരിച്ചത്. ഒരു ലക്ഷത്തി എണ്ണായിരത്തി ഇരുനൂറ്റി മുപ്പത്തിമൂന്ന് സാമ്പിളുകളാണ് ഇന്നലെ രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇതുവരെ ആകെ 24, 25, 742 സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് തുടരുകയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസവും 2000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 37,136 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.സംസ്ഥാനത്ത് ഇതുവരെ 1325 പേര്‍ മരിച്ചു.
ഡൽഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ മൂന്നുസംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഗുജറാത്തിൽ 12,140ഉം ഡൽഹിയിൽ 10,554ഉം തമിഴ്നാട്ടിൽ 12,484 ഉം ആണ് രോഗബാധിതരുടെ എണ്ണം.