രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി
ന്യൂഡൽഹി : തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 5000 ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5,609 കോവിഡ് 19 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യ്തത്. 24 മണിക്കൂറിനുള്ളിൽ 132 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി ഉയർന്നു. കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 3435 പേരാണ്.
രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുക്കുകയാണ്. തുടർച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2250 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 64 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 1390 ആയി ഉയർന്നു.
മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് 19 കേസുകൾ പതിനായിരം കടന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും അയ്യായിരത്തിലധികമാണ് കോവിഡ് 19 രോഗികളുടെ എണ്ണം.
രോഗവ്യാപന നിരക്കില്‍ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്നാട്ടില്‍ 12448 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.