News
റിയാദില്‍ ഉറുമ്പ് കടിയേറ്റ് കരുനാഗപ്പള്ളി സ്വദേശി മരിച്ചു
കരുനാഗപ്പള്ളി : റിയാദില്‍ ഉറുമ്പ് കടിയേറ്റ് കരുനാഗപ്പള്ളി സ്വദേശി മരിച്ചു. പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതില്‍ കൊച്ചുവീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തിമാബീവിയുടെയും മകന്‍ എം നിസാമുദ്ദീൻ (46) ആണ് മരിച്ചത്.നിസ്കരിച്ചുകൊണ്ടിരിക്കെ ഒരിനം വിഷമുള്ള കറുത്ത ഉറുമ്പ് കടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ നിസാമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 20 വര്‍ഷമായി കുടുംബസമേതം റിയാദിലാണ് താമസം. ഇവിടെ മിഠായിക്കട നടത്തുകയാണ്. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് അമീന്‍, ആദില്‍ അദ്നാന്‍.