Top Stories

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌  ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌  ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടി (73)യാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

ഇന്നലെയാണ് ഖദീജക്കുട്ടി മരിച്ചത്. എന്നാൽ ഇന്നാണ് ഇവർക്ക് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മുംബൈയിൽ നിന്ന് എത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും അടക്കം 5 പേർ നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button