News
ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ ക്വാറന്‍റൈനില്‍ കഴിയണം
തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ കേരളത്തിൽ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാന യാത്രക്കാർ ക്വാറന്‍റൈനില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് സംസ്ഥാനത്തിന്റെ നിഗമനം. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.