ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
തിരുവനന്തപുരം : രാജ്യത്ത് 25 മുതല്‍ പുനരാരംഭിയ്ക്കുന്ന ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ജൂണ്‍ ഒന്നുമുതലുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിങ് സ്വീകരിച്ചുതുടങ്ങിയത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്നും സര്‍വീസുകള്‍.
രണ്ട് മണിക്കൂര്‍മുമ്പ് വിമാനത്താവളത്തിൽ എത്തണം. വെബ് ചെക്ക് ഇന്‍ ചെയ്തവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കു.വിമാനത്തിനുള്ളില്‍ ഭക്ഷണവിതരണം ഉണ്ടാകില്ല. ഭക്ഷണം കൈയ്യില്‍ കരുതാനും അനുവദിക്കില്ല. എല്ലാ സീറ്റിലും യാത്രക്കാരുണ്ടാകും. ഒരു ചെക്ക് ഇന്‍ ബാഗ് മാത്രമേ അനുവദിക്കൂ. ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ യാത്രകള്‍ ഒഴിവാക്കുന്നതാകും ഉചിതം. യാത്രക്കാര്‍ എത്തിച്ചേരുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം.
പറക്കല്‍ദൂരം അനുസരിച്ച് ഏഴു വിഭാഗമായി തിരിച്ചാണ് വ്യോമയാന മന്ത്രാലയം ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിയ്ക്കുന്നത്. 40 ശതമാനം യാത്രക്കാര്‍ക്ക് പരമാവധി തുകയുടെ പകുതിയില്‍ താഴെ നിരക്കില്‍ ടിക്കറ്റ് നല്‍കണം. 90–-120 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡല്‍ഹി– -മുംബൈ വിമാനയാത്രയ്ക്ക് 3500 രൂപമുതല്‍ 10,000 രൂപവരെ ഈടാക്കാം. മൂന്നില്‍ ഒന്ന് സര്വീസുകള്ക്കുമാത്രമാണ് അനുമതി.
വിമാന യാത്രാനിരക്ക്
എ – ടിക്കറ്റ് നിരക്ക്: 2000 മുതല്‍ 6000 വരെ.
കോഴിക്കോട്– ബംഗളൂരു, കൊച്ചി– ബംഗളൂരു, കൊച്ചി– തിരുവനന്തപുരം, ബംഗളൂരു–കൊച്ചി
ബി – ടിക്കറ്റ് നിരക്ക് : 2500 മുതല്‍ 7500 വരെ.
കോഴിക്കോട്– ചെന്നൈ, ഹൈദരാബാദ്– കൊച്ചി, ബംഗളൂരു– കോഴിക്കോട്, ബംഗളൂരു– കോയമ്ബത്തൂര്‍, ബംഗളൂരു– തിരുവനന്തപുരം, ചെന്നൈ– തിരുവനന്തപുരം, കൊച്ചി– ചെന്നൈ, കൊച്ചി–ഗോവ, മംഗളൂരു– ചെന്നൈ, മംഗളൂരു–ഹൈദരാബാദ്, തിരുവനന്തപുരം–ബംഗളൂരു, തിരുവനന്തപുരം–ചെന്നൈ
സി – ടിക്കറ്റ് നിരക്ക് 3000 മുതല്‍ 9000 വരെ.
അഹമ്മദാബാദ്–കൊച്ചി, ചെന്നൈ–കോഴിക്കോട്, ചെന്നൈ–കൊച്ചി, ഹൈദരാബാദ്–തിരുവനന്തപുരം, കൊച്ചി–ഹൈദരാബാദ്, പുണെ–കൊച്ചി. തിരുവനന്തപുരം–ഹൈദരാബാദ്,
ഡി – ടിക്കറ്റ് നിരക്ക് 3500 മുതല്‍ 10,000 വരെ.
മുംബൈ–തിരുവനന്തപുരം, തിരുവനന്തപുരം–മുംബൈ
ഇ – ടിക്കറ്റ് നിരക്ക് 4500 മുതല്‍ 13000 വരെ.
കൊച്ചി–അഹമ്മദാബാദ്
എഫ് – ടിക്കറ്റ് നിരക്ക് 5500 മുതല്‍ 15,700 വരെ.
കോഴിക്കോട്– ഡല്‍ഹി, ഡല്‍ഹി– കോഴിക്കോട്, ഡല്‍ഹി– കൊച്ചി, കൊച്ചി– ഡല്‍ഹി
ജി – ടിക്കറ്റ് നിരക്ക് 6500 മുതല്‍ 18,600 വരെ.
ഡല്‍ഹി– തിരുവനന്തപുരം, ഡല്‍ഹി– കോയമ്ബത്തൂര്‍, തിരുവനന്തപുരം– ഡല്‍ഹി, കോയമ്ബത്തൂര്‍– ഡല്‍ഹി.