News
ജൂൺ 1 ന് സർവീസ് തുടങ്ങുന്ന ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ന്യൂഡല്‍ഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ എല്ലാ ക്ലാസുകളിലേക്കും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയില്‍വെ അറിയിച്ചു. 230 ട്രെയിനുകളാണ് ജൂണ്‍ ഒന്ന് മുതൽ രാജ്യത്ത് ഓടിത്തുടങ്ങുന്നത്.
ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമെ യാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.ഇതുവരെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ജനറല്‍ ബോഗികളും റിസര്‍വേഷന്‍ കോച്ചുകളാക്കും.