News

പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം : പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. വെള്ളിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ശനിയാഴ്ചയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ തുറക്കാം. ഞായറാഴ്ച പെരുന്നാളാവുകയാണെങ്കില്‍ ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുന്നാളിന് പതിവു രീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്ത് എങ്ങുമില്ല. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച്‌ ചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിംകള്‍ക്ക് വലിയ പുണ്യ കര്‍മമാണ്. ഇത്തവണ ഇത് വീടുകളിലാണ് നടത്തുന്നത്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം സാമുദായിക നേതാക്കള്‍ കൈക്കൊണ്ടത്.

സഹനത്തിന്‍റെയും സമത്വത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ഫിത്തര്‍ നല്‍കുന്നത്. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ട ശേഷം കടയില്‍ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങള്‍ അതിന് തടസമാകുന്നതിനാലാണ് ഇളവുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button