News

പാകിസ്ഥാനിൽ തകർന്നുവീണ വിമാനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇന്നലെ  തകർന്നുവീണ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ.) എയർബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകർന്നുവീണത്. 91 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടൻ ഉഗ്രസ്ഫോടനമുണ്ടായി. സെക്കൻഡുകൾക്കകം വായുവിൽ കറുത്ത പുക ഉയർന്നു.

ലഹോറിൽനിന്ന് കറാച്ചിയിലേക്കുപോയ പി.കെ. 803 വിമാനമാണ് കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽപ്പെട്ടത്. മാലിറിലെ ജിന്നഗാർഡൻ പ്രദേശത്തെ മോഡൽ കോളനിയിലാണ് വീണത്.

ജീവനക്കാരടക്കം 99 പേർ വിമാനത്തിലുണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് അറുപതോളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. വിമാനം തകർന്ന് വീണത് വീടുകൾക്ക് മുകളിലായതിനാൽ കണ്ടെടുത്ത മൃതദേഹങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോ എന്ന് നിർണ്ണയിക്കേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യാ ആരോഗ്യ മന്ത്രി പറഞ്ഞു. മൂന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button